ജിഎസ്‌ടി മാറ്റം : 
പരാതി വ്യാപകം , ഇന്ന് വിവിധ മന്ത്രാലയങ്ങളുടെ നിർണായക യോഗം

gst
avatar
എം അഖിൽ

Published on Sep 08, 2025, 03:50 AM | 1 min read


ന്യൂഡൽഹി

​ജിഎസ്‌ടി പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള നികുതിനിരക്ക്‌ പുതുക്കൽ പ്രഖ്യാപനത്തിന്‌ പിന്നാലെ പരാതികളും ആശങ്കകളും വ്യാപകം. ഇവ പരിശോധിക്കാൻ തിങ്കളാഴ്‌ച്ച ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ യോഗം വിളിച്ചു.


ഡീലർമാരുടെ പക്കലുള്ള 22ന്‌ ശേഷം വിൽക്കുന്ന വാഹനങ്ങളുടെ നികുതിനിരക്ക്‌ മാറ്റം എങ്ങനെയെന്ന സംശയം ഉയർന്നിട്ടുണ്ട്‌. നിലവിലുണ്ടായിരുന്ന ഉയർന്ന നികുതിയും നഷ്ടപരിഹാരത്തീരുവയും നൽകി വാങ്ങിയ വാഹനങ്ങൾ വിൽക്കുന്പോൾ ഡീലർമാർക്ക്‌ 2500 കോടിയുടെ നഷ്ടമുണ്ടാകും. ഇ‍ൗ സാഹചര്യത്തിൽ, നഷ്ടം നികത്താൻ നടപടിവേണമെന്ന്‌ ഡീലർമാർ ആവശ്യപ്പെടുന്നു.


ഉൽപ്പന്നത്തിന്റെ അസംസ്‌കൃത വസ്‌തുക്കൾക്കുള്ള നികുതി, പൂർണമായ ഉൽപ്പന്നത്തിന്റെ നികുതിയേക്കാൾ അധികമാണെന്ന പരാതിയുമുണ്ട്‌. ട്രാക്‌റ്റർ, സൈക്കിൾ‍, രാസവളം പോലെയുള്ള മേഖലകളിൽ നിന്നാണ്‌ ഇത്‌ ഉയരുന്നത്‌. ഉദാഹരണത്തിന്‌ സൈക്കിളിന്റെ ജിഎസ്‌ടി അഞ്ച്‌ ശതമാനമാക്കി കുറച്ചെങ്കിലും പ്ലാസ്‌റ്റിക്ക്‌, സ്‌റ്റീൽ പോലെയുള്ളവയ്‌ക്ക്‌ 18 ശതമാനം നികുതിയുണ്ട്‌. ട്രാക്‌റ്ററിന്റെ ചില ഭാഗങ്ങൾക്ക്‌ അഞ്ച്‌ ശതമാനവും ചില ഭാഗങ്ങൾക്ക്‌ 18 ശതമാനവും നികുതിയും. ഇ‍ൗ വൈരുധ്യങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരക്കുമാറ്റം ഗുണം ചെയ്യില്ല.


ഓൺലൈനിൽ ബുക്ക്‌ ചെയ്‌തുള്ള ഭക്ഷണം എത്തിക്കൽ സേവനത്തിന്‌ 18 ശതമാനം നികുതി ചുമത്തിയ നീക്കം തിരിച്ചടിയാകും. ഇ‍ൗ നികുതി ആരാണ്‌ നൽകേണ്ടതെന്ന്‌ വ്യക്തമല്ല. നിലവിൽ അഞ്ച്‌ ശതമാനം നികുതി ചുമത്തിയിട്ടുണ്ട്‌. ഇതിനുപുറമേയാണിത്‌. ഓൺലൈൻ ഗതാഗത ബുക്കിങ്ങ്‌ സംവിധാനങ്ങളുടെ സേവനങ്ങൾക്ക്‌ ഏർപ്പെടുത്തിയ നികുതിയെ കുറിച്ചും സമാന പരാതിയുണ്ട്‌. ആരോഗ്യ, വ്യക്തിഗത ഇൻഷുറൻസുകളുടെ പ്രീമിയത്തിന്‌ ജിഎസ്‌ടി ഒഴിവാക്കിയെങ്കിലും ഇൻപുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റിന്റെയും മറ്റും പേരിൽ കന്പനികൾ പ്രീമിയംതുക ഉയർത്താനുള്ള നീക്കത്തിലാണ്‌. ഇതും തിങ്കളാഴ്‌ച്ചത്തെ യോഗത്തിൽ ചർച്ചയാകും.



deshabhimani section

Related News

View More
0 comments
Sort by

Home