ഗോവിന്ദ് പൻസാരെ വധക്കേസ്‌; നിരീക്ഷണം അവസാനിപ്പിക്കാമെന്ന്‌ ബോംബെ ഹൈക്കോടതി

Govind Pansare
വെബ് ഡെസ്ക്

Published on Jan 03, 2025, 09:00 AM | 1 min read

മുംബൈ > കമ്യൂണിസ്റ്റ്‌ നേതാവും ചിന്തകനുമായ ഗോവിന്ദ്‌ പൻസാരെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ നിരീക്ഷണം അവസാനിപ്പിച്ച്‌ ബോംബെ ഹൈക്കോടതി. കേസിൽ മേൽനോട്ടം ഇനി ആവശ്യമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.


ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, കമാൽ ഖാത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ തീരുമാനമെടുത്തത്. കേസുമായി ബന്ധപ്പെട്ട്‌ പ്രതികൾ എന്ന്‌ സംശയിക്കുന്ന രണ്ട് വ്യക്തികൾ ഒളിവിൽ കഴിയുമ്പോഴാണ്‌ കോടതിയുടെ നിരീക്ഷണം. പ്രതികളെ അറസ്റ്റ് ചെയ്തുകഴിഞ്ഞാൽ കേസിന്റെ അപ്‌ഡേറ്റുകൾ കോലാപൂരിലെ വിചാരണ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.


2015 ഫെബ്രുവരി 16 നാണ്‌ പൻസാരെ കൊലചെയ്യപ്പെടുന്നത്‌‌. കോലാപൂരിൽ ‌വെച്ച്‌ ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റായിരുന്നു മരണം. കൊലപാതകം ആദ്യം സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മാണ്‌ അന്വേഷിച്ചിരുന്നത്‌. എന്നാൽ 2022 ൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലേക്ക് (എടിഎസ്) അന്വേഷണം മാറ്റുകയായിരുന്നു. വിചാരണയിൽ ഇതുവരെ 25 സാക്ഷികൾ മൊഴി നൽകിയെങ്കിലും 200 പേർ കൂടി ഹാജരാകാനുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Home