print edition മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ ഭൂമി കുംഭകോണം: ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മകൻ കുരുക്കിൽ

പാര്‍ഥ് പവാറും അജിത് പവാറും
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മകൻ പാര്‍ഥ് പവാര്‍ കോടികളുടെ ഭൂമി തട്ടിപ്പ് കുരുക്കിൽ. പുണെ മുണ്ഡാവയില്‍ 1600 –1800 കോടി രൂപ വിപണിവിലയുള്ള 16.19 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി പാര്‍ഥ് പവാറിന് 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് ഉദ്യോഗസ്ഥര്‍ കൈമാറിയത് 300 കോടി രൂപയ്ക്ക്. സ്റ്റാമ്പ് ഡ്യൂട്ടിയായി 21 കോടി രൂപ വാങ്ങേണ്ടതിന് പകരം 500 രൂപ മാത്രമാണ് ഈടാക്കിയത്.
ബിജെപി ഭരണത്തണലിൽ 2025 മേയിൽ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേട് പുറത്തുവന്നത് സംസ്ഥാനത്ത് വൻ രാഷ്ട്രീയവിവാദമായി. മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടു. തഹസിൽദാറെയും സബ് രജിസ്ട്രാറെയും സസ്‍പെൻഡ് ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും പാര്‍ഥ പവാറിനെ എഫ്ഐആറിൽനിന്ന് ഒഴിവാക്കി.
പകരം കമ്പനിയിൽ ഒരു ശതമാനം മാത്രം ഓഹരിയുള്ള പങ്കാളി ദിഗ്‍വിജയ് പാട്ടീലിനെതിരെ രണ്ട് കേസെടുത്തു.









0 comments