ഓപ്പറേഷൻ സിന്ദൂർ ചതുരംഗം പോലെ സങ്കീർണം , വിജയിച്ചത് ഇന്ത്യ : കരസേന മേധാവി

ന്യൂഡൽഹി
ഓപ്പറേഷൻ സിന്ദൂർ ശത്രുവിന്റെ അടുത്തനീക്കം എന്തെന്ന് അറിയാത്ത ‘ചതുരംഗക്കളി’ പോലെ സങ്കീർണമായിരുന്നെങ്കിലും വിജയം ഇന്ത്യക്കായിരുന്നെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. തിരിച്ചടി എന്താകുമെന്നോ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്നോ മുൻകൂട്ടി ധാരണയില്ലായിരുന്നു. സാധാരണ സൈനിക ദൗത്യങ്ങളിൽനിന്ന് വ്യത്യസ്‌തമായ ഒരു ‘ഗ്രേ സോൺ’ ദൗത്യമെന്ന് ഇതിനെ വിളിക്കാം. ചെറിയ സമയത്തിനുള്ളിലാണ് ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാക്കിയത് –മദ്രാസ് ഐഐടിയിലെ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
വിജയം തങ്ങൾക്കാണെന്ന് പാകിസ്ഥാൻ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ജയിച്ചോ തോറ്റോ എന്ന് പാകിസ്ഥാൻകാരോട് ചോദിച്ചാൽ അവരുടെ സൈനിക മേധാവി ഫീൽഡ് മാർഷലായി എന്നാകും ഉത്തരമെന്നും ദ്വിവേദി പരിഹസിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ ആറ് പാക് വിമാനങ്ങൾ തകർത്തതായി ശനിയാഴ്‌ച വ്യോമസേനാ മേധാവി വെളിപ്പെടുത്തിയിരുന്നു.









0 comments