ഡല്‍ഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായി സൂചന

delhi building collapse
വെബ് ഡെസ്ക്

Published on Jan 28, 2025, 07:42 AM | 1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. ബുരാരിയിലെ ഓസ്‌കർ പബ്ലിക് സ്‌കൂളിന് സമീപമുള്ള കൗശിക് എൻക്ലേവിൽ ഇന്നലെ വൈകുന്നേരം 6.30ഓടെയാണ് സംഭവം. ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രണ്ട് കുട്ടികൾ ഉൾപ്പെടെ 10 പേരെ രക്ഷപെടുത്തി. 15ഓളംആളുകൾ ഇനിയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

കെട്ടിടത്തിന്റെ ബലഹീനതയാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നി​ഗമനം. സംഭവം നടന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നതായി നോർത്ത് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ ബന്തിയ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Home