print edition എഫ്‌ഡിഐ : നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ടുവരാന്‍ കേന്ദ്രം

Foreign Direct Investment ( FDI)
വെബ് ഡെസ്ക്

Published on Nov 20, 2025, 04:02 AM | 1 min read


ന്യൂഡൽഹി

നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്‌ഡിഐ) സ്വീകരിക്കുന്നതിലുള്ള നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവ്‌ കൊണ്ടുവരുന്നു. ചൈനയിൽ നിന്നുള്ള എഫ്‌ഡിഐ നിയന്ത്രിക്കാൻ 2020 ഏപ്രിലിൽ കൊണ്ടുവന്ന വ്യവസ്ഥയാണ്‌ ഭേദഗതി വരുത്തുന്നത്‌. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽനിന്ന്‌ എഫ്‌ഡിഐ സ്വീകരിക്കണമെങ്കിൽ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാക്കിയുള്ളതായിരുന്നു 2020 ഏപ്രിലിൽ കൊണ്ടുവന്ന നിയന്ത്രണം.


ഇളവ്‌ ചർച്ചചെയ്യാൻ വാണിജ്യ മന്ത്രാലയം വ്യവസായ സംഘടനകളുടെയും സംരംഭകരുടെയും മറ്റും യോഗം വിളിച്ചുചേർത്തിരുന്നു. ആർബിഐ, സെബി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും മൂന്നുമണിക്കൂർ നീണ്ട യോഗത്തിൽ പങ്കെടുത്തു. എഫ്‌ഡിഐ അപേക്ഷകൾ പരിഗണിക്കുന്നത്‌ വേഗത്തിലാക്കാനും ധാരണയായി.


എഫ്‌ഡിഐ അപേക്ഷകളുടെ അനുമതി പരിഗണിക്കുന്ന മന്ത്രാലയങ്ങൾക്ക്‌ നിർദേശം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home