ഓപ്പറേഷൻ സിന്ധു; ഇസ്രയേലിൽ നിന്ന് 161 ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇസ്രയേലിൽ നിന്ന് 161 ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് ഇന്ത്യയിലെത്തും. ഇന്ത്യൻ സമയം രാത്രി 11. 30 ന് വിമാനം ഡൽഹിയിൽ എത്തും. ജോർദ്ദാനിലെ അമ്മാൻ വഴിയാണ് ഇവരെ നാട്ടിലെത്തിക്കുക.
ഇസ്രയേലിൽ നിന്ന് റോഡ് മാർഗമാണ് ഇവർ അമ്മാനിലെത്തിയത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായാണ് ഇന്ത്യക്കാരെ രാജ്യത്തേയ്ക്ക് എത്തിക്കുന്നത്. ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി ഇന്ത്യ കഴിഞ്ഞ ആഴ്ചയാണ് ഓപ്പറേഷൻ സിന്ധു ആരംഭിച്ചത്. ടെൽ അവീവിലെ ഇന്ത്യൻ എംബസി കഴിഞ്ഞ ആഴ്ച കൺട്രോൾ റൂം തുറന്നിരുന്നു. ഇസ്രയേലിലുടനീളമുള്ള ഇന്ത്യൻ പൗരന്മാരുടെ വിവരങ്ങൾ സമാഹരിച്ച് ഓൺലൈൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ കൺട്രോൾ റൂം ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.









0 comments