മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു

ഭോപ്പാൽ : മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ യുദ്ധവിമാനം തകർന്നുവീണു. എയർ ഫോഴ്സിന്റെ ഇരട്ട സീറ്റുള്ള മിറാഷ് 2000 ഫൈറ്റർ ജെറ്റാണ് പതിവായുള്ള പരിശീലന പറക്കലിനിടെ തകർന്നു വീണത്. പൈലറ്റ് പരിക്കുകളോടെ രക്ഷപെട്ടു.
ഗ്വാളിയോറിന് സമീപമുള്ള ശിവ്പുരിയിലാണ് വിമാനം തകർന്നുവീണത്. സിസ്റ്റത്തിലുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എയർഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









0 comments