കർഷകപ്രക്ഷോഭം: കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെച്ച്‌ സുപ്രീംകോടതി

farmers march
avatar
സ്വന്തം ലേഖകൻ

Published on Feb 28, 2025, 05:40 PM | 1 min read

ന്യൂഡൽഹി: കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കുന്നത്‌ മാറ്റിവെച്ച്‌ സുപ്രീംകോടതി. കേന്ദ്രസർക്കാരും കർഷകസംഘടനകളും തമ്മിൽ ചർച്ചകൾ നടക്കുന്ന പശ്‌ചാത്തലത്തിൽ കേസ്‌ പിന്നീട്‌ പരിഗണിക്കാമെന്ന്‌ ജസ്‌റ്റിസ്‌ സൂര്യകാന്ത്‌ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.


ഫെബ്രുവരി 14, 22 തിയതികളിൽ കർഷകരും സർക്കാരുമായി ചർച്ച നടത്തിയതായി പഞ്ചാബ്‌ അഡ്വക്കേറ്റ്‌ ജനറൽ ഗുർമിന്ദർ സിങ്ങ്‌ അറിയിച്ചു. മാർച്ച്‌ 19ന്‌ മറ്റൊരു ചർച്ച കൂടി നടക്കുന്നുണ്ട്‌. കേന്ദ്രസർക്കാരിന്‌ പുറമേ സുപ്രീംകോടതി തന്നെ ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതിയും സമരം ചെയ്യുന്ന കർഷകരുമായി ചർച്ച നടത്തുന്നുണ്ട്‌.


പഞ്ചാബ്‌– ഹരിയാന അതിർത്തിയിൽ കർഷകനേതാവ്‌ ജഗജിത്‌ സിങ് ദല്ലേവാൾ നിരാഹാരസമരം തുടങ്ങിയതിന്‌ പിന്നാലെയാണ്‌ സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെട്ട്‌ തുടങ്ങിയത്‌. ചർച്ചകളിലൂടെ തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശം.



deshabhimani section

Related News

View More
0 comments
Sort by

Home