എ സി കോച്ചിൽ നിന്നിറങ്ങിയപ്പോൾ ബെഡ്ഷീറ്റ് മോഷ്ടിച്ച് കുടുംബം; കൈയോടെ പിടിച്ച് ഉദ്യോഗസ്ഥർ

ഒഡിഷ: എ സി കോച്ചിൽ നിന്നിറങ്ങിയപ്പോൾ ബെഡ്ഷീറ്റ് മോഷ്ടിച്ച് കുടുംബം. പുരിയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്ന പുരുഷോത്തം എക്സ്പ്രസിലാണ് ഫസ്റ്റ് ക്ലാസ് എ സി കോച്ചിൽ നിന്ന് ഇറങ്ങുന്ന വഴിയിൽ ബെഡ്ഷീറ്റ് മോഷ്ടിച്ചത്. എ സി കോച്ചിൽ യാത്രക്കിടയിൽ ഉപയോഗിക്കാൻ ലഭിക്കുന്ന ബെഡ്ഷീറ്റുകളും ടവ്വലുമാണ് കുടുംബം മോഷ്ടിക്കാൻ ശ്രമിച്ചത്. ടി ടി ഇയും റെയിൽവേ ഉദ്യോഗസ്ഥരും ഇവർ ബെഡ്ഷീറ്റ് മോഷ്ടിക്കുന്നത് കണ്ട് ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു. ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് അവർ രക്ഷപ്പെടാനും ശ്രമിക്കുന്നുണ്ട്. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമടങ്ങുന്ന കുടുംബമാണ് മോഷണശ്രമം നടത്തിയത്.
ഒന്നുകിൽ ഇവർ ബെഡ്ഷീറ്റുകളും തിരികെ നൽകണം അല്ലെങ്കിൽ 780 രൂപ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. തന്റെ 'അമ്മ അബദ്ധത്തിൽ ബെഡ്ഷീറ്റ് ബാഗിൽ എടുത്ത് വച്ചതായിരിക്കും എന്ന് കൂട്ടത്തിലെ യുവാവ് പറഞ്ഞു. റെയിൽവേ നിയമപ്രകാരം പ്രശ്നം നിയമപരമായി നേരിടാമെന്ന് ടി ടി ഇ പറഞ്ഞു. ഇനി മേലിൽ ആവർത്തിക്കില്ല എന്ന് പറഞ്ഞ് മാപ്പു പറഞ്ഞ കുടുംബത്തെ പോകാനനുവദിക്കുകയായിരുന്നു.









0 comments