ഹിമാചലിൽ കോൺഗ്രസ് മുൻ എംഎൽഎയ്ക്ക് വെടിയേറ്റു

photo credit: facebook
ഷിംല: ഹിമാചൽപ്രദേശിൽ ബിലാസ്‌പുർ മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് മുൻ എംഎൽഎ ബംബേർ താക്കുറിന് വെടിയേറ്റു. ബിലാസ്‌പൂരിലെ വസതിയുടെ മുറ്റത്തുനിൽക്കവേയാണ് വെള്ളിയാഴ്‌ച വൈകിട്ട് അക്രമികൾ താക്കൂറിനുനേരെ പന്ത്രണ്ടുതവണ വെടിയുതിർത്തത്.
വെടിവയ്പ്പിൽ പരിക്കേറ്റ താക്കൂറിനെയും കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയും ഷിംലയിലെ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് മാഫിയയാണ് ആക്രമത്തിനുപിന്നിലെന്നും ക്രിമിനലുകളെ ബിജെപി സംരക്ഷിക്കുകയാണെന്നും താക്കുർ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും അക്രമികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.









0 comments