അസമിൽ കുടിയൊഴിപ്പിക്കൽ ; പ്രക്ഷോഭകര്‍ക്കുനേരെ പൊലീസ് വെടിവയ്‍പ്, മരണം

ഗുവാഹത്തി
അസം ഗോള്‍പാര ജില്ലയിൽ കുടിയൊഴിപ്പിക്കൽ ചെറുത്തവര്‍ക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്. വെടിവയ്‍പിൽ പ്രദേശവാസിയായ ഷാക്കുര്‍ ഹുസൈന്‍ കൊല്ലപ്പെട്ടു. വെടിയേറ്റ മറ്റുരണ്ടുപേരുടെ നില ഗുരുതരം.
കൈയേറ്റം ആരോപിച്ച് പൈക്കൻ റിസര്‍വ് വനത്തോട് ചേര്‍ന്നുള്ള 140 ഹെക്ടറിലാണ് ഒഴിപ്പിക്കൽ. ഇവിടെ 1080 ഓളം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചുനിരത്തി. പുനരധിവാസ സൗകര്യം സര്‍ക്കാര്‍ ഒരുക്കാത്തതിനാൽ മറ്റെവിടെയും പോകാൻ സ്ഥലമില്ലാത്ത ആളുകള്‍ താൽക്കാലിക കുടിലുകള്‍ കെട്ടി താമസം തുടര്‍ന്നു. വ്യാഴാഴ്ച ഇവിടത്തേക്കുള്ള റോഡ് ബന്ധം വിച്ഛേദിക്കാൻ അധികൃതര്‍ ശ്രമിച്ചു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസുകാര്‍ക്കും വനപാലര്‍ക്കും പരിക്കേറ്റതായും ആളുകളെ പിരിച്ചുവിടാനാണ് വെടിയുതിര്‍ത്തതെന്നും ഐജി അഖിലേഷ് സിങ് പറഞ്ഞു. സംഘര്‍ഷത്തിന്റെപേരിൽ ഒമ്പതുപേരെ പൊലീസ് അറസ്റ്റുചെയ്തു.
അക്രമത്തിന് പ്രകോപനം സൃഷ്ടിച്ചത് രാഹുൽ ഗാന്ധിയാണെന്നും രാഹുലിന്റെ പ്രസംഗങ്ങൾ പൊലീസ് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വസര്‍മ ആരോപിച്ചു.പ്രതിഷേധം മറികടന്ന് അസമിൽ വിവിധ ജില്ലകളിലായി കുടിയൊഴിപ്പിക്കലുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് കുടിയൊഴിപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.









0 comments