എറണാകുളത്ത് നിന്ന് പാറ്റ്‌നയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തത് എറണാകുളം ജങ്‌ഷൻ–പാറ്റ്‌ന റൂട്ടിൽ സ്പെഷ്യൽ എക്‌സ്‌പ്രസ് അനുവദിച്ചു. ജൂലൈ 25 മുതൽ ആഗസ്‌ത് 15 വരെയുള്ള വെള്ളിയാഴ്‌ചകളിലാണ് എറണാകുളത്ത് നിന്ന് പാറ്റ്‌നയിലേക്ക് ട്രെയിൻ(06085). രാത്രി 11 ന് പുറപ്പെട്ട് നാലാംദിവസം പുലർച്ചെ 3.30ന് ട്രെയിൻ പാറ്റ്‌നയിൽ എത്തും.
പാറ്റ്‌ന–എറണാകുളം ജങ്‌ഷൻ സ്‌പെഷ്യൽ(06086) ജൂലൈ 28 മുതൽ ആഗസ്‌ത് 18 വരെയുള്ള ബുധനാഴ്‌ചകളിൽ സർവീസ് നടത്തും. രാത്രി 11.45 ന് പുറപ്പെടുന്ന ട്രെയിൻ നാലാംദിവസം രാവിലെ 10.30 ന് എറണാകുളത്ത് എത്തും. ഒരു എസി ടു ടുയർ, രണ്ട് എസി ത്രി ടയർ, 13 സ്ലീപ്പർ, നാല് ജനറൽ, രണ്ട് ഭിന്നശേഷി കോച്ച് എന്നിവയുണ്ടാകും. കേരളത്തിൽ ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പ്.









0 comments