ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഏറ്റുമുട്ടൽ: ജവാന് വീരമൃത്യു

പ്രതീകാത്മക ചിത്രം
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ഛത്രുവിലെ ഷിങ്‌പോറ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് വെടിവയ്പ്പ് നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
കിഷ്ത്വാറിൽ ഭീകരരെത്തിയ വിവരം അറിഞ്ഞാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന ഒളിത്താവളം സുരക്ഷാ സേന വളഞ്ഞു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു.









0 comments