ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിലെ ബീജാപൂരിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ സുധാകർ എന്നറിയപ്പെടുന്ന ഗൗതം ആണ് കൊല്ലപ്പെട്ടത്. ബിജാപൂർ നാഷണൽ പാർക്ക് പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
പ്രദേശത്തെ തിരച്ചിലിനിടെ ആയുധവും സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു. ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് നമ്പാല കേശവ് റാവു കൊല്ലപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), എലൈറ്റ് കോബ്ര യൂണിറ്റുകൾ എന്നിവയുടെ സംയുക്ത സംഘമാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയത്.








0 comments