വെെദ്യുതി തടസമുണ്ടായത് ചോദ്യം ചെയ്തു;താമസക്കാർക്ക് ക്രൂര മർദനം

ലക്നൗ> വെെദ്യുതി തടസമുണ്ടായത് ചോദ്യം ചെയ്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ പ്രദേശവാസികളശ്‍ക്ക് ക്രൂര മർദനം. ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
എക്കോ - 1 ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഫ്ളാറ്റിലെ ഗാർഡുകളും മറ്റ് സ്റ്റാഫുകളുമാണ് താമസക്കാരെ മർദിച്ചത്. കെെകൊണ്ടും വടികളുപയോഗിച്ചും അക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുന്നിൽ വെച്ച് താമസക്കാരെ വടി ഉപയോഗിച്ച് മർദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നു.
ഫ്ളാറ്റിൽ മണിക്കൂറുകളോളം വെെദ്യുതി മുടങ്ങിയതിനെ തുടർന്ന് താമസക്കാർ പ്രതിഷേധിച്ചിരുന്നു. കാര്യമന്വേഷിച്ച് ചെന്നപ്പോൾ ഉദ്യോഗസ്ഥർ യാതൊരു മറുപടിയും നൽകിയിരുന്നില്ല, തുടർന്ന് ഇരുവരും തമ്മിൽ ശക്തമായ വാഗ്വാദത്തിൽ ഏർപപ്പെട്ടു. പെട്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥരും ജീവനക്കാരും അക്രമാസക്തമാകുകയായിരുന്നു, മൂന്ന് മണിക്കൂറായി വെെദ്യുതി ഇല്ലായിരുന്നു - താമസക്കാരിലലൊരാൾ പറഞ്ഞു.
രണ്ട് മൂന്ന് മണിക്കൂറുകളായി വെെദ്യുതി ഇല്ലായിരുന്നു. തുടർന്ന് ഫോൺ ചെയ്തെങ്കിലും സുരക്ഷ സ്റ്റാഫ് ഫോൺ എടുക്കാൻ തയ്യാറായില്ല. താഴെയെത്തി കാര്യം പറഞ്ഞപ്പോൾ അവർ തട്ടിക്കയറി . കോളറിൽ പിടിക്കുകയും വടികൊണ്ട് മർദിക്കുകയും ചെയ്തു. കുഞ്ഞ് തൊട്ടടുത്തുനിന്ന് കരയുകയായിരുന്നു- അദ്ദേഹം പറഞ്ഞു
നാല് ജീവനക്കാരെ അറസ്റ്റ് ചെയ്തു. രവീന്ദ്ര, സോഹിത്ത്, സച്ചിൻ കുന്താൽ , വിപിൻ കസന എന്നിവരെയാണ് പിടികൂടിയത്.









0 comments