ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു : ബൃന്ദാ കാരാട്ട്

ന്യൂഡൽഹി : രാജ്യത്ത് ഭരണഘടനയെ ദുർബലപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നെന്നും അതിനെതിരെ പോരാടണമെന്നും സിപിഐ എം മുതിർന്ന നേതാവ് ബൃന്ദാ കാരാട്ട്. ഭരണഘടനയുടെ പകർപ്പുകൾ ഇന്ത്യയിലുടനീളം പ്രദർശിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. ഭരണഘടനാ സ്ഥാപനങ്ങൾ അട്ടിമറിക്കപ്പെടുകയും ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ചില സമുദായങ്ങളെ ലക്ഷ്യം വച്ച് ആക്രമണങ്ങളുണ്ടാകുന്നു. രാജ്യം ആദ്യം സ്വേച്ഛാധിപത്യത്തിന്റെ രുചിയറിഞ്ഞത് അടിയന്തരാവസ്ഥയിലൂടെയാണ്. അതിനെതിരെ സിപിഐ എം പോരാട്ടം നടത്തി. അതുപോലെ തന്നെ, ബിജെപി –- -ആർഎസ്എസ് ഭരണത്തിന്റെ കീഴിലുള്ള പുതിയരൂപത്തിലുള്ള സ്വേച്ഛാധിപത്യത്തെയും നവ-ഫാസിസത്തെയും ചെറുക്കേണ്ടതുണ്ട്. –- ബൃന്ദാ കാരാട്ട് പറഞ്ഞു.









0 comments