നിയമവിരുദ്ധ ബെറ്റിങ് ആപ്പ്: നടിമാരായ ഉർവശി റൗട്ടേലയ്ക്കും മിമി ചക്രബർത്തിക്കും ഇ ഡി സമൻസ്

ന്യൂഡൽഹി : നിയമ വിരുദ്ധ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് നടിമാരായ ഉർവശി റൗട്ടേലയ്ക്കും മിമി ചക്രബർത്തിക്കും ഇ ഡിയുടെ സമൻസ്. ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സമൻസ്. തൃണമുൽ മുൻ എംപി കൂടിയായ മിമി ചക്രബർത്തിയോട് തിങ്കളാഴ്ചയും ഉർവശി റൗട്ടേലയോട് ചൊവ്വാഴ്ചയും ഹാജരാവാനായി ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിയിലുള്ള എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ഹെഡ് ക്വാർട്ടേഴ്സിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.
ക്രിക്കറ്റ് താരങ്ങളായ ശിഖർ ധവാനെയും സുരേഷ് റെയ്‌നയെയും ചോദ്യം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് നടിമാർക്ക് സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട് ബംഗാളി നടൻ അങ്കുഷ് ഹസ്രയ്ക്കും കഴിഞ്ഞ മാസം ഇഡി സമൻസ് അയച്ചിരുന്നു. ഓൺലൈൻ വാതുവയ്‌പ്പ് ആപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടൻമാരായ വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി എന്നിവർക്കും ഇ ഡി സമൻസ് അയച്ചിരുന്നു.









0 comments