കള്ളപ്പണം തടയൽ നിയമമാണോ അതല്ല ഇ ഡി ഉദ്യോഗസ്ഥരോ ശക്തിപ്പെടുന്നതെന്ന് മദ്രാസ് ഹൈക്കോടതി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമമാണോ അതല്ല, അധികാരങ്ങൾ വികസിപ്പിച്ചുകൊണ്ട് ദിനംപ്രതി ശക്തിപ്പെടുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥരാണോ" എന്ന് മദ്രാസ് ഹൈക്കോടതി
ചലച്ചിത്ര നിർമ്മാതാവ് ആകാശ് ഭാസ്കരനും സുഹൃത്ത് വിക്രം രവീന്ദ്രനും സമർപ്പിച്ച മൂന്ന് റിട്ട് ഹർജികൾ പരിഗണിക്കവേയാണ് ഇ ഡിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ കോടതിയുടെ ചോദ്യം. ജസ്റ്റിസ് വി ലക്ഷ്മിനാരായണൻ, ജസ്റ്റിസ് എം എസ്. രമേശ് എന്നിവരാണ് കേസ് പരിഗണിച്ചത്.
ഇ ഡി ഓഫീസ് പരിശോധന നടത്താൻ എത്തിയപ്പോൾ പരാതിക്കാർ സ്ഥലത്തില്ലായിരുന്നു. അവരുടെ സെമ്മഞ്ചേരിയിലെ ഓഫീസും ചെന്നൈയിലെ പോയസ് ഗാർഡനിലെ വാടകയ്ക്ക് എടുത്ത റെസിഡൻഷ്യൽ ഫ്ലാറ്റും ഇഡി ഉദ്യോഗസ്ഥർ സീൽ ചെയ്തു.
റെസിഡൻഷ്യൽ/ബിസിനസ് പരിസരം പൂട്ടിയിരിക്കുന്നതായി കണ്ടെത്തിയാൽ അത് സീൽ ചെയ്യാൻ ഇഡി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് പിഎംഎൽഎ നിയമത്തിലെ ഏത് വ്യവസ്ഥയാണെന്ന് കോടതി ആരാഞ്ഞു.
നിയമം നടപ്പിലാക്കുന്നതിനിടയിൽ, തങ്ങളുടെ അധികാരങ്ങൾ വികസിപ്പിച്ചുകൊണ്ട് ദിനംപ്രതി പരിണമിക്കുന്നത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരാണെന്ന് കോടതി പറഞ്ഞു.
സീൽ ചെയ്തുവെന്ന പരാതി ഇഡി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിഷേധിച്ചു. കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി സഹകരിക്കാൻ തങ്ങളുമായി ബന്ധപ്പെടാൻ അപേക്ഷകനോട് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ വാതിലുകളിൽ നോട്ടീസ് പതിക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞു.
എന്നാൽ ഇഡി ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ കെട്ടിടം തുറക്കരുതെന്ന് നോട്ടീസിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു. “നോട്ടീസിലെ വാക്കുകൾ സീൽ ചെയ്യുന്നതിന് തുല്യമല്ലെന്ന് കരുതാനാവില്ല. ഒരു വ്യക്തി തന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ പ്രവേശിക്കുന്നത് തടയാൻ നിങ്ങൾക്ക് എവിടെ നിന്ന് അധികാരം ലഭിക്കുമെന്ന് ജസ്റ്റിസ് ലക്ഷ്മിനാരായണൻ ചോദിച്ചു.
മെയ് 23 ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) രൂക്ഷമായി വിമർശിച്ചിരുന്നു “ഇ.ഡി എല്ലാ പരിധികളും ലംഘിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്തു.







0 comments