'ടിവികെ അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ല': തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: ടിവികെ അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതിയിലാണ് പാർട്ടി അംഗീകൃതമല്ല എന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട മറ്റു ഹർജികളും കോടതി ഉടൻ പരിഗണിക്കുമെന്നാണ് വിവരം. സുപ്രീം കോടതിയുടെ പരിഗണനയിലില്ലാത്ത വിഷയങ്ങളും മദ്രാസ് ഹൈക്കോടതി പരിശോധിക്കും.
അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കരൂർ യാത്ര റദ്ദാക്കി. സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു.
നിലവിൽ താരം പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവർത്തനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. കരൂർ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം.









0 comments