കണ്ടെത്താനാവാതെ പൊലീസ്
ഡൽഹിയിൽ അഞ്ച് വിദ്യാലയങ്ങളിൽ ഈ-മെയിൽ ബോംബ് ഭീഷണി

ന്യൂഡൽഹി: ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളിൽ കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. പതിവ് പോലെ ഇ-മെയില്‍ സന്ദേശങ്ങളായിട്ടാണ് ഭീഷണി എത്തിയത്. ഇതുവരെ ഭീഷണിയുടെ സ്രോതസ് കണ്ടെത്താനായില്ല.
ദ്വാരകയിലെ സെന്റ്.തോമസ് സ്‌കൂള്‍, വസന്ത് വിഹാറിലെ വസന്ത് വാലി സ്‌കൂള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് മൂന്ന് സ്‌കൂളുകളിലേക്കുമാണ് ബുധനാഴ്ച ഭീഷണി സന്ദേശമെത്തിയത്. ദ്വാരകയിലെ സെന്റ്.തോമസ് സ്‌കൂളില്‍ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. അന്വേഷണത്തില്‍ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
ഭീഷണി സന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇ-മെയില്‍ സ്പൂഫിങ്ങും ഐപി അഡ്രസ് മാസ്‌കിങ്ങും നടത്തിയിട്ടുള്ള ഇ-മെയില്‍ സന്ദേശങ്ങളിലാണ് ഭീഷണി എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ തലസ്ഥാനത്തെ പത്തു സ്‌കൂളുകളിലും ഒരു കോളേജിലും ഭീഷണി സന്ദേശമെത്തിയിരുന്നു









0 comments