"ബാബ്‌റി മസ്ജിദ് നിർമിച്ചത് ക്ഷേത്രം പൊളിച്ച്"; സ്വന്തം വിധി തള്ളിപ്പറഞ്ഞ് ഡി വൈ ചന്ദ്രചൂഢ്

ഡി വൈ ചന്ദ്രചൂഢ്
ന്യൂഡൽഹി: അയോധ്യവിധിയിൽ വിവാദ പരാമർശവുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. ക്ഷേത്രം പൊളിച്ചാണ് ബാബ്‌റി മസ്ജിദ് നിർമിച്ചതെന്നും പള്ളിയുടെ നിർമാണം അടിസ്ഥാനപരമായി അവഹേളനമാണെന്നും ചന്ദ്രചൂഢ് പറഞ്ഞു. ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയതായി ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ടുണ്ടെന്നും ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ചന്ദ്രചൂഡ് ന്യായീകരിച്ചു.
ക്ഷേത്രം പൊളിച്ചാണ് ബാബ്‌റി മസ്ജിദ് നിർമിച്ചത് എന്ന വാദത്തിന് ഒരു തെളിവുമില്ലെന്ന് സുപ്രീംകോടതി വിധിപറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ചന്ദ്രചൂഢ്.
2019ലാണ് അയോധ്യക്കേസിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിപറഞ്ഞത്. ബാബറി മസ്ജിദ് പണിതത് ക്ഷേത്രം പൊളിച്ചാണെന്ന് തെളിവില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.









0 comments