അസമിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഏഴ് കോടിയിലധികം രൂപയുടെ മയക്കുമരുന്ന്

ഗുവാഹത്തി: അസമിലെ കർബി ആംഗ്ലോംഗ് ജില്ലയിൽ നിന്ന് ഏഴ് കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ അറസ്റ്റ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. നാഗാലാൻഡിലെ ദിമാപൂരിൽ നിന്ന് അസമിലെ ഗോലാഘട്ടിലേക്ക് പോവുകയായിരുന്നു ട്രക്കിലായിരുന്നു മയക്കുമരുന്ന് കടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു സംഘം പൊലീസ് നാഷണൽ ഹൈവേ -39 ലെ സുകഞ്ജൻ പ്രദേശത്ത് നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. വാഹനത്തിൽ നിന്ന് 70 പ്ലാസ്റ്റിക് പാക്കറ്റുകളിലായി 745.74 ഗ്രാം ഹെറോയിൻ കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.







0 comments