സ്കോർപിയോ, ബൈക്ക്, പണം, സ്വർണം.. എല്ലാം നൽകിയിട്ടും വീണ്ടും ആവശ്യപ്പെട്ടത് 36 ലക്ഷം; ഒടുവിൽ ചുട്ടുകൊന്നു

ന്യൂഡൽഹി: ഒരു സ്കോർപിയോ എസ്‌യുവി, ഒരു റോയൽ എൻഫീൽഡ് ബൈക്ക്, പണം സ്വർണം എന്നിങ്ങനെ 2016-ൽ ദമ്പതികളുടെ വിവാഹസമയത്ത് നിക്കിയുടെ കുടുംബം ഭർത്താവ് വിപിൻ ഭാട്ടിക്ക് തങ്ങളാൽ കഴിയുന്നതെല്ലാം സമ്മാനമായി നൽകിയിരുന്നു. എന്നാൽ ഇവയ്ക്കൊന്നും ഭാട്ടികളുടെ അത്യാഗ്രഹം ശമിപ്പിക്കാൻ കഴിഞ്ഞില്ല. അവർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ടത് പ്രകാരം 36 ലക്ഷം രൂപ നൽകാൻ കഴിയാതെ വന്നപ്പോൾ ഭർത്താവും അമ്മായിയമ്മയായ ദയയും ചേർന്ന് നിക്കിയെ ക്രൂരമായി മർദിക്കുകയും തീകൊളുത്തി കൊല്ലുകയും ചെയ്തു.
2016 ഡിസംബർ 10നാണ് നിക്കിയും സഹോദരി കാഞ്ചനും സഹോദരന്മാരായ വിപിൻ, രോഹിത് എന്നിവരെ വിവാഹം കഴിക്കുന്നത്. "കല്യാണ സമയത്ത് ഞങ്ങളുടെ അച്ഛൻ ഒരു ടോപ്പ് മോഡൽ സ്കോർപിയോ എസ്‌യുവി, ഒരു റോയൽ എൻഫീൽഡ് ബൈക്ക്, പണം, സ്വർണം, എല്ലാം സമ്മാനമായി നൽകി. ഇതിനുപുറമെ, കർവാ ചൗതിൽ ഞങ്ങളുടെ വീട്ടിൽ നിന്ന് സമ്മാനങ്ങൾ അയയ്ക്കുമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കൾ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, പക്ഷേ ഭർതൃവീട്ടുകാർ ഒരിക്കലും സന്തുഷ്ടരായിരുന്നില്ല. അവർ വിമർശിച്ചുകൊണ്ടിരുന്നു. എന്റെ മാതാപിതാക്കൾ സമ്മാനിച്ച വസ്ത്രത്തിന് രണ്ട് രൂപയുടെ വില മാത്രമേ വിലയുള്ളൂ എന്നായിരുന്നു അവർ പറഞ്ഞിരുന്നത്.
രാത്രിയാത്രകളും, മർദനങ്ങളും
വിപിനും മോഹിത്തും രാത്രി പലപ്പോഴും വൈകും വരെ പുറത്തായിരുന്നുവെന്നും തങ്ങളുടെ ഫോൺ കോളുകൾ എടുക്കാറില്ലെന്നും അവർ പറഞ്ഞു. "എവിടെയാണെന്ന് ചോദിച്ചാൽ അവർ പ്രശ്നമുണ്ടാക്കുമായിരുന്നു. മറ്റ് സ്ത്രീകളോടൊപ്പം സമയം ചെലവഴിക്കാറുണ്ടായിരുന്നു അവ. ഇതേ കുറിച്ച് ഞങ്ങൾ ചോദിച്ചാൽ അവർ ഞങ്ങളെ അടിക്കുമായിരുന്നു. കരഞ്ഞുകൊണ്ടാണ് ഞങ്ങളുടെ രാത്രികൾ കടന്നുപോയിരുന്നത്. എല്ലാം അവസാനിച്ചു. എന്റെ സഹോദരി പോയി. അവൾ എന്നെക്കാൾ രണ്ടോ മൂന്നോ വയസ്സ് ഇളയവളായിരുന്നു, പക്ഷേ ആളുകൾ ഞങ്ങളെ ഇരട്ടകളാണെന്നാണ് കരുതിയിരുന്നത്" കാഞ്ചൻ പറഞ്ഞു.









0 comments