ജമ്മു കശ്‌മീരിൽ ‘ദുരൂഹ രോഗം’ ; അന്വേഷിക്കാൻ വിദഗ്‌ധ സമിതി

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ രജൗരിയിൽ ‘ദുരൂഹ രോഗം’ കാരണമുണ്ടായ മരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംയുക്തസംഘത്തെ കേന്ദ്രസർക്കാർ നിയോഗിച്ചു. ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥർ നേതൃത്വം നൽകും.
ആരോഗ്യം–-കുടുംബക്ഷേമം, കൃഷി, ജലവിഭവം, രാസവസ്‌തു–-വളം മന്ത്രാലയങ്ങളിലെ വിദഗ്‌ധരാണ് മറ്റ് അംഗങ്ങൾ.
മഗസംരക്ഷണം, ഭക്ഷ്യസുരക്ഷ വിദഗ്‌ധരും ഫോറൻസിക് സയൻസ് ലാബ് സംവിധാനവും ഒപ്പമുണ്ടാകും. രജൗരിയിലെ ബുധാൽ ഗ്രാമത്തിൽ 45 ദിവസത്തിനിടെ പരസ്‌പര ബന്ധമുള്ള മൂന്ന് കുടുംബങ്ങളിലെ 16 പേരാണ് മരിച്ചത്. മരണങ്ങൾക്ക് പിന്നിൽ വിഷപ്രയോഗമാണോയെന്ന സംശയം ശക്തമായിരുന്നു. മരിച്ചവരിൽ 12 പേർ കുട്ടികളാണ്. ഡിസംബർ ഏഴിന് ഗ്രാമത്തിൽസമൂഹസദ്യ കഴിച്ച ഒരു കുടുംബത്തിലെ അംഗങ്ങളാണ് ‘ദുരൂഹ രോഗത്തിന്’ ഇരയായത്.
Related News

0 comments