ഇക്കുറി ഡിജിറ്റൽ സെൻസസ്; വിവരശേഖരണം അതിവേഗം

ന്യൂഡൽഹി
ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസായിരിക്കും 2026ലേതെന്ന് രജിസ്‌ട്രാർ ജനറൽ അറിയിച്ചു. ജനങ്ങൾക്ക് സ്വയം പേരുചേർക്കാൻ പ്രത്യേക വെബ്‌പോർട്ടൽ സെൻസസിന്റെ ഭാഗമായി തയ്യാറാക്കും. ആൻഡ്രോയ്‌ഡ്, ആപ്പിൾ ഫോണുകൾക്കായി പ്രത്യേക മൊബൈൽ ആപ്പുകൾക്കും രൂപം നൽകും. ഡിജിറ്റൽ സെൻസസിലൂടെ വിവരശേഖരണം വേഗം പൂർത്തിയാക്കാനാകുമെന്നും രജിസ്‌ട്രാർ ജനറൽ അറിയിച്ചു.
രണ്ട് ഘട്ടമായുള്ള സെൻസസിന്റെ ആദ്യഘട്ടം വീടുകളുടെ പട്ടിക തയ്യാറാക്കലും വിവരശേഖരണവും രണ്ടാംഘട്ടത്തിൽ ആളുകളുടെ എണ്ണമെടുക്കലും നടക്കും. ഡിജിറ്റൽ മാർഗത്തിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര സെർവറിലേക്ക് മാറ്റും.
2026 ഏപ്രിൽ ഒന്നിനാണ് ആദ്യഘട്ടം ആരംഭിക്കുക. 2027 ഫെബ്രുവരി ഒന്നിന് രണ്ടാംഘട്ടത്തിനും തുടക്കമാകും. മാർച്ച് ഒന്നിന് പ്രക്രിയ പൂർത്തീകരിക്കും. രാജ്യത്തെ 16ാം സെൻസസാണിത്; സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും.









0 comments