ഞങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നത് പ്രേതമായിരിക്കുമല്ലേ? നിതാരി സംഭവത്തിലെ ഇരകളുടെ കുടുംബം കോടതിക്കെതിരെ രംഗത്ത്

ന്യൂഡൽഹി: കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയെ വെറുതെ വിട്ട സുപ്രീംകോടതി നടപടിക്കെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ. തങ്ങളുടെ കുട്ടികളെ കൊലപ്പെടുത്തിയത് പ്രേതമായിരുന്നോ എന്ന് ചോദിച്ചാണ് കുടുംബം വിധിയിലെ അതൃപ്തി വെളിപ്പെടുത്തിയത്.
മുഖ്യ പ്രതിയായ സുരേന്ദ്ര കോലി ജയിലിൽ നിന്നും പുറത്തേക്കിറങ്ങുന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. അന്വേഷണ സംഘം തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടത് മുൻനിർത്തി അവസാന കേസിലും കോലിയെ സുപ്രീംകോടതി വെറുതെ വിട്ടു. 13 കൊലക്കേസുകൾ ആണ് കോലിക്കെതിരെ ചുമത്തിയിരുന്നത്. നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.അവശേഷിച്ച കേസിൽ സുപ്രീംകോടതി സുരേന്ദ്ര കോലിയുടെ ക്യൂറേറ്റീവ് പെറ്റീഷൻ അനുവദിച്ചു.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ് എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. അന്വേഷണത്തിലെ പിഴവുകളാണ് പ്രതികളെ ജയിലിന് പുറത്തെത്തിച്ചിരിക്കുന്നത് എന്ന വിമർശനമുയർന്നു. 15 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ കോലിയുടെ ശിക്ഷ ശരിവച്ച 2011 ലെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള തിരുത്തൽ ഹർജിയാണ് സുപ്രീംകോടതി അവസാനം പരിഗണിച്ചത്.

നിതാരി കേസുകളിൽ കോലിക്കും പന്ധേരിനും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും പല കേസുകളിലും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രതികൾ മുക്തി നേടി. സുരേന്ദ്ര കോലിക്കെതിരെ ചുമത്തപ്പെട്ട 13 കേസുകളിൽ, നേരത്തെ 12 കേസുകളിൽ അദ്ദേഹം കുറ്റവിമുക്തനായിരുന്നു. ഇപ്പോൾ, പതിമൂന്നാമത്തെയും അവസാനത്തെയും കേസിലെ ശിക്ഷകൂടി റദ്ദാക്കിയിരിക്കയാണ്. നരഭോജനം, അവയവ കടത്ത്, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളും ഉന്നയിക്കപ്പെട്ട കേസാണ്.
എന്താണ് നിതാരി കൂട്ടക്കൊല
ഉത്തർപ്രദേശിൻ്റെ പടിഞ്ഞാറ്, ഡൽഹിയുമായി അതിർത്തി പങ്കിടുന്ന നോയിഡയിലെ ഒരു ഗ്രാമമാണ് നിതാരി. 2005-06 കാലത്താണ് കേസിനാസ്പദമായ സംഭവം. ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 വീട്ടിൽ ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലിൽനിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. 11 പെൺകുട്ടികൾ, ഒരു യുവതി, ആറു ആൺകുട്ടികൾ എന്നിവരുടെ അവശിഷ്ടങ്ങൾ ലഭിച്ചതായാണ് ശാസ്ത്രീയപരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പൊലീസിന്റെ കുറ്റപത്രം. കേസ് അന്വേഷണത്തിലെ പിഴവും തെളിവുകളുടെ ദുർബലതയുമാണ് കേസ് കോടതിയിൽ പരാജയപ്പെടാൻ ഇടയാക്കിയിരിക്കുന്നത്.
2006 ഡിസംബറിലാണ് മാനഭംഗം, കൊലപാതകം എന്നിവ ചുമത്തി ബംഗ്ലാവ് ഉടമ മൊനീന്ദർ സിംഗ് പന്ദറും വീട്ടുജോലിക്കാരനായ സുരീന്ദർ കോലിയും അറസ്റ്റിലാവുന്നത്.
കൊലപാതകം, അംഗഭംഗം വരുത്തൽ, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്ക് നേരെ അന്വേഷണ സംഘങ്ങൾ തുടക്കത്തിൽ കണ്ടെത്തിയത്. തുടർകൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു.

2007ൽ പന്ദറിനും കോലിക്കുമെതിരെ സി.ബി.ഐ 19 കേസുകൾ ഫയൽ ചെയ്തു. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി സമ്മതിക്കയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു. അലഹബാദ് ഹൈക്കോടതി ഒരു ഘട്ടത്തിൽ കേസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി സിബിഐയെ നിശിതമായി വിമർശിച്ചു. അവയവ വില്പനയുമായി ബന്ധപ്പെട്ട ഭാഗം അന്വേഷിക്കാതിരുന്നത് ചൂണ്ടി കാട്ടി.
നിതാരിയിൽ നിന്ന് കാണാതായ കുട്ടികളിൽ ഭൂരിഭാഗവും സമീപത്തെ ചേരികളിൽ താമസിച്ചിരുന്ന ദരിദ്ര കുടുംബങ്ങളിലെ കുഞ്ഞുങ്ങളും യുവതികളും ആയിരുന്നു. പല രക്ഷിതാക്കളും പൊലീസിൽ പരാതികൾ നൽകിയിട്ടും,“കുട്ടികൾ ഓടി പോയിരിക്കാം” എന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഒരു കിണറ്റിൻ കരയിൽ നിന്നാണ് കുട്ടികൾ അപ്രത്യക്ഷരാവുന്നത്. അവിടെ ഭൂതമുണ്ട്. എല്ലാവരെയും ഭൂതം പിടിച്ചു എന്ന കഥ പ്രചരിപ്പിച്ചു.
കൊലപാതകം, അംഗഭംഗം വരുത്തൽ, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്ക് നേരെ അന്വേഷണ സംഘങ്ങൾ തുടക്കത്തിൽ കണ്ടെത്തിയത്. തുടർകൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് 2007 ജനുവരിയിൽ കേസ് സി.ബി.ഐ ഏറ്റെടുത്തു.
പന്ദറിനും കോലിക്കുമെതിരെ സി.ബി.ഐ 19 കേസുകൾ ഫയൽ ചെയ്തു. ഇരകളെ മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി സമ്മതിക്കയും ചെയ്തിരുന്നു. പിന്നീട് ഓരോ കേസുകളിലായി ഇവരെ വെറുതെ വിട്ടു. അലഹബാദ് ഹൈക്കോടതി ഒരു ഘട്ടത്തിൽ കേസ് അന്വേഷണത്തിലെ അനാസ്ഥ ചൂണ്ടികാട്ടി സിബിഐയെ നിശിതമായി വിമർശിച്ചു. അവയവ വില്പനയുമായി ബന്ധപ്പെട്ട ഭാഗം അന്വേഷിക്കാതിരുന്നത് ചൂണ്ടി കാട്ടി.









0 comments