അജ്ഞാത മൃതദേഹമായി കണക്കാക്കി അന്വേഷണം നടത്തും
ധർമസ്ഥല : ഇതുവരെ കിട്ടിയത് നൂറിലധികം അസ്ഥിക്കഷണം

ധര്‍മസ്ഥലയില്‍ നിന്ന് കിട്ടിയ അസ്ഥിക്കഷണങ്ങൾ പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നു
ധർമസ്ഥല
ധർമസ്ഥലയിൽ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന ബുധനാഴ്‌ചയും തുടരും. ചൊവ്വാഴ്‍ചത്തെ പരിശോധനയിൽ ഒന്നും ലഭിച്ചല്ല. തിങ്കളാഴ്‌ച നൂറിലധികം അസ്ഥിക്കഷണം കിട്ടി.
അസ്ഥിഭാഗങ്ങൾ കിട്ടിയ കേസും എസ്‌ഐടി അന്വേഷിക്കുക. ധർമസ്ഥല പൊലീസിന് കൈമാറില്ല. അജ്ഞാത മൃതദേഹമായി കണക്കാക്കി അന്വേഷണം നടത്തും.
സാക്ഷി ചൂണ്ടിക്കാണിച്ച പതിനൊന്നാം സ്ഥലത്തിന് നൂറുമീറ്റർ അപ്പുറം നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്‌ച നൂറിലധികം അസ്ഥിക്കഷണം കിട്ടിയത്. പൂർണ അസ്ഥികൂടവും തലയോട്ടികളും കിട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ഇവിടെ ആറടി ഉയരത്തിൽ മരത്തിൽ കെട്ടിയ നിലയിൽ ചുവപ്പ് സാരിയും കണ്ടെത്തി. അസ്ഥിക്കഷണങ്ങൾ ഫോറൻസിക് നടപടികൾക്കായി ബംഗളൂരുവിലെ എഫ്എസ്എൽ ലാബിൽ എത്തിച്ചു.









0 comments