ധർമസ്ഥല സംഭവം: പതിനഞ്ചുകാരിയെ രഹസ്യമായി സംസ്‌കരിച്ചെന്ന് പുതിയ വെളിപ്പെടുത്തൽ

ധർമസ്ഥല : പതിനഞ്ചുവർഷങ്ങൾക്ക് മുൻപ് ധർമസ്ഥലയിൽ പതിനഞ്ചുകാരിയെ രഹസ്യമായി സംസ്‌കരിച്ചെന്ന് പുതിയ വെളിപ്പെടുത്തൽ. ആക്ഷന്‍ കമ്മിറ്റി ഭാരവാഹിയും ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്തിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. പതിനഞ്ച് വര്‍ഷം മുന്‍പ് ദൂരൂഹമായൊരു ശവസംസ്‌കാരത്തിന് താന്‍ സാക്ഷിയായിരുന്നുവെന്നും ജയന്ത് മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തിപരമായി താനൊരു പരാതി നല്‍കിയിട്ടുണ്ട്. തന്റെ അനന്തിരവള്‍ പത്മലതയുടെ തിരോധാനവുമായി ബന്ധപ്പെട്ട്. കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പരാതി നല്‍കാന്‍ തയ്യാറാണ് ഇതൊരു തുടക്കംമാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പത്തു വർഷംമുമ്പ് നിരവധി സ്‌ത്രീകളെ കൊന്ന് കുഴിച്ചിടാൻ സഹായിച്ചുവെന്ന ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ നിയോഗിക്കുകയും. കുഴിമാന്തിയുള്ള അന്വേഷണത്തിൽ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തുകയും ചെയ്തിരുന്നു.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കർണാടക പൊലീസിന് മൊഴി നല്‍കിയത് വാർത്തയായിരുന്നു.









0 comments