ധർമസ്ഥലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം

ധർമസ്ഥല: ധർമസ്ഥലയിൽ വാർത്താചിത്രീകരണത്തിനിടയിൽ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തതായി പരാതി. കൊല്ലപ്പെട്ട സൗജന്യയുടെ വീട്ടിലേക്ക് അഭിഭാഷകൻ എത്തിയിരുന്നു. ധർമസ്ഥല റോഡിൽ നിന്ന് സൗജന്യയുടെ പാങ്കളയിലെ വീട്ടിലേക്ക് പോകുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. കാമറയും ഉപകരണങ്ങളുമെല്ലാം തല്ലി തകർത്തു.
യുണൈറ്റഡ് മീഡിയ യുട്യൂബ് ചാനലിലെ അഭിഷേക്, കുഡ്ല റാം പേജ് യുട്യൂബ് ചാനലിലെ അജയ് , സഞ്ചാരി സ്റ്റുഡിയോ യുട്യൂബ് ചാനലിലെ സന്തോഷ്, അനീഷ് തുടങ്ങി ആറു പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments