തഹാവുർ റാണയ്‌ക്ക് ഒറ്റത്തവണ ഫോൺ വിളിക്കാൻ അനുമതി

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിന്റ മുഖ്യസൂത്രധാരനായ തഹാവുർ റാണയ്‌ക്ക് കാനഡയിലുള്ള കുടുംബവുമായി ഫോണിൽ സംസാരിക്കാൻ അനുമതി നൽകി പ്രത്യേക എൻഐഎ കോടതി. ഒറ്റ തവണ ഫോൺചെയ്യാനാണ് ജഡ്‌ജി ചന്ദർജിത് സിങ് അനുമതി നൽകിയിയത്. മകളുടെ ഫോൺനമ്പർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. റാണയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം ജയിൽ അധികൃതർ നൽകണം. എല്ലാ മാസവും കുടുംബത്തെ ഫോൺ വിളിക്കാൻ റാണയെ അനുവദിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാൻ എൻഐഎ, തിഹാർ ജയിൽ അധികൃതർ എന്നിവരോട് കോടതി നിർദേശിച്ചു. കുടുംബത്തെ ബന്ധപ്പെടാൻ അനുവദിക്കണമെന്ന് കാട്ടി റാണയാണ് കോടതിയിൽ ഹർജി നൽകിയത്. ആവശ്യത്തെ എൻഐഎയും ജയിൽ അധികൃതരും എതിർത്തില്ല.









0 comments