ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചു

ന്യൂഡൽഹി: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച് ഡൽഹി സർക്കാർ. ക്രിസ്തുമസ് ഈസ്റ്റർ ദിനങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പള്ളിയാണിത്. ഇവിടെയാണ് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്.
സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹിയിലെ പള്ളിയിൽ അനുമതി നിഷേധിച്ചത്. പുറത്തെ പ്രദക്ഷിണം ഒഴിവാക്കിയതിനാൽ പള്ളിയ്ക്കുള്ളിൽ തന്നെ പ്രദക്ഷിണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രാർഥന തുടരുകയാണ്. ഇതിന് ശേഷം പള്ളി വികാരി മാധ്യങ്ങളോട് പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.









0 comments