print edition ഡൽഹി കലാപക്കേസ് ; വിദ്യാർഥികൾക്ക് ജാമ്യത്തിന് അർഹതയില്ലെന്ന് പൊലീസ്

ന്യൂഡൽഹി
ഡൽഹി കലാപക്കേസില്‍ പ്രതിചേർക്കപ്പെട്ട വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി സ്വരം കടുപ്പിച്ചതോടെ മറുപടി നൽകി ഡൽഹി പൊലീസ്. വിദ്യാർഥികളായ ഉമർ ഖാലിദ്, ഷർജിൽ ഇമാം, ഗുർഫിഷ ഫാത്തിമ, മീരാൻ ഹൈദർ എന്നിവര്‍ക്ക് ജാമ്യത്തിന് അർഹതയില്ലെന്നും വിചാരണ വൈകുന്നതിന്റെ ഉത്തരവാദിത്വം പ്രതികൾക്കാണെന്നും മറുപടി സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ്‌കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ ബെഞ്ച് ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തീർപ്പുകൽപ്പിക്കാനിരിക്കെയാണ് പൊലീസ് നിലപാടറിയിച്ചത്. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന പൊലീസിന്റെ ആവശ്യം തിങ്കളാഴ്ച കോടതി തള്ളി. അഞ്ചുവർഷത്തോളമായി വിദ്യാര്‍ഥികള്‍ ജയിലിലാണെന്ന് കോടതി പൊലീസിനെ കര്‍ശന സ്വരത്തില്‍ ഓര്‍മിപ്പിക്കുകയും ചെയ്തു.
വിദ്യാർഥികൾക്കെതിരെ പുതിയ കണ്ടെത്തലുകളോ തെളിവുകളോ മറുപടി സത്യവാങ്മൂലത്തില്‍ ഇല്ല. മുൻ കണ്ടെത്തലുകളും വിവാദമായ ഹൈക്കോടതിവിധിയും മാത്രമാണ് പരാമർശിക്കുന്നത്. മുഖ്യസൂത്രധാരൻ ഉമർ ഖാലിദാണെന്നും റോഡുപരോധത്തിന് വാട്‌സ്‌ആപ്പിലൂടെ ആഹ്വാനം നൽകിയെന്നും പൊലീസ് ആവർത്തിച്ചു.









0 comments