വീടുകള്‍ ഇടിച്ചുനിരത്തി ; ഡൽഹിയിൽ ആയിരങ്ങള്‍ തെരുവിലേക്ക്

ന്യൂഡൽഹി
അനധികൃത നിർമാണങ്ങളെന്ന് ആരോപിച്ച് ഡൽഹിയിൽ സാധാരണക്കാര്‍ കൂട്ടത്തോടെ കഴിയുന്ന 300ലേറെ താമസസ്ഥലങ്ങള്‍ ഇടിച്ചുനിരത്താന്‍ ആരംഭിച്ച് ബിജെപി സർക്കാർ. കുടിയേറ്റ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കൽക്കാജി ഭൂമിഹീൻ ക്യാമ്പിൽ ബുൾഡോസറുകൾകൊണ്ട് വീടുകൾ പൊളിച്ചുനീക്കി.
പ്രദേശവാസികൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി മൂന്നുദിവസത്തിനുള്ളിൽ പൊളിക്കല്‍ തുടങ്ങി. ഗോവിന്ദ്‌പുരിയിൽ സർക്കാർ ഭൂമിയിലുള്ള 300 താമസസ്ഥലങ്ങള്‍ ഉടൻ പൊളിക്കുമെന്നും അധികൃതർ അറിയിച്ചു. പുനരധിവാസം ഉറപ്പാക്കാതെയാണ് ജനങ്ങളെ തെരുവിലേക്ക് തള്ളിവിടുന്നത്.
തമിഴ്‌നാട്ടിൽനിന്നുള്ള തൊഴിലാളികൾ താമസിച്ചിരുന്ന മദ്രാസി ക്യാമ്പും ഇതേ പോലെ പൊളിച്ചുനീക്കിയിരുന്നു.









0 comments