ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; റാണ അയൂബിനെതിരെ കേസെടുക്കാൻ ഉത്തരവ്‌

Rana Ayyub
വെബ് ഡെസ്ക്

Published on Jan 29, 2025, 01:49 PM | 1 min read

ന്യൂഡൽഹി: ഹിന്ദുദൈവങ്ങളെ ആക്ഷേപിക്കുന്ന വിധത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തക റാണ അയൂബിനെതിരെ കേസെടുക്കാൻ ഡൽഹി കോടതി ഉത്തരവിട്ടു. 2016–17 കാലത്താണ്‌ കേസിന്‌ ആസ്‌പദമായ സംഭവം. ഒരു അഭിഭാഷകൻ നൽകിയ പരാതിയിന്മേൽ ഡൽഹി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ഹിമാൻഷു രമൺ സിങ്ങിന്റേതാണ്‌ ഉത്തരവ്‌.


ഭാരതീയ ന്യായസമഹിത സെക്ഷൻ 153 എ (മതത്തിെന്റെ അടിസ്ഥാനത്തിൽ ശത്രുത വളർത്തൽ), 295 എ (ഏതെങ്കിലും വർഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികൾ), 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകൾ) എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ശനിയാഴ്ച കോടതി ഡൽഹി പൊലീസിനോട് ഉത്തരവിട്ടു.


ഡൽഹി ആർട്ട് ഗ്യാലറിയിൽ പ്രദർശിപ്പിച്ച എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്നതാണെന്നും ആളുകൾക്കിടയിൽ അസ്വസ്ഥതയും പ്രകോപനവും ഉണ്ടാക്കുന്നുവെന്നുവെന്ന്‌ പരാതി നൽകിയ അഡ്വക്കേറ്റ് അമിതാ സച്ച്‌ദേവയാണ് റാണ അയൂബിനെതിരെ കോടതിയെ സമീപിച്ചത്. 2024 നവംബറിൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ്ങ്‌ പോർട്ടലിലാണ്‌ പരാതി നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home