ഔദ്യോഗിക യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പം ഭർത്താവും, ഡൽഹിയിൽ രണ്ട് മുഖ്യമന്ത്രിമാരെന്ന് എഎപി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി രേഖാ ഗുപ്ത വിളിച്ചു ചേര്‍ത്ത ഔദ്യോഗിക യോഗത്തിൽ ഭര്‍ത്താവ് മനീഷ് ഗുപ്തയും. സര്‍ക്കാരിന്റെ ഭാഗമല്ലാത്ത വ്യക്തി യോഗത്തിലെത്തിയത് എഎപിയും കോൺഗ്രസും ചോദ്യം ചെയ്തു. ബിസിനസുകാരനാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഭർത്താവ് മനീഷ് ഗുപ്ത.
രേഖാ ഗുപ്ത ഞായറാഴ്ച വിളിച്ചു ചേര്‍ത്ത ഔദ്യോഗിക യോഗത്തിലാണ് മനീഷ് ഗുപ്ത പങ്കെടുത്തത്. രേഖാ ഗുപ്തയ്‌ക്കൊപ്പം മനീഷും യോഗത്തിൽ ഇരിക്കുന്ന ചിത്രങ്ങള്‍ എഎപി പുറത്തു വിട്ടു.
മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇടതുവശത്തായിരുന്നു ഭർത്താവ് മനീഷ് ഇരുന്നിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ രണ്ട് മുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ടെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിങ്ങിന്റെ പരിഹാസം. രേഖാ ഗുപ്ത മുഖ്യമന്ത്രി. അവരുടെ ഭര്‍ത്താവ് സൂപ്പര്‍ മുഖ്യമന്ത്രി എന്നും വിശേഷിപ്പിച്ചു
സര്‍ക്കാര്‍ യോഗത്തില്‍ മനീഷ് ഗുപ്ത പങ്കെടുത്തതില്‍ യാതൊരു തെറ്റുമില്ലെന്ന് ബിജെപി ന്യായീകരിച്ചു. ഷാലിമാര്‍ബാഗിലെ കാര്യങ്ങള്‍ ഒരു സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ ശ്രദ്ധിക്കുന്നതാണ് എന്നും വാദിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന ചിത്രം എ എ പി പങ്കുവെച്ചു.









0 comments