ഡൽഹി സ്‌ഫോടനം അങ്ങേയറ്റം ഞെട്ടിക്കുന്നത്; അനുശോചിച്ച് എം എ ബേബി

ന്യൂഡൽഹി: ചെങ്കോട്ട മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.
പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായവും നഷ്ടപരിഹാരവും ഉറപ്പുവരുത്തണം. വേഗത്തിൽ അന്വേഷണം നടത്തി സ്‌ഫോടനത്തിന്റെ കാര്യകാരണങ്ങൾ കണ്ടെത്തണം. ഇത്തരം ദുരന്തങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണം– ബേബി പറഞ്ഞു.









0 comments