ഡല്‍ഹിയിലെ കെട്ടിട അപകടം: രണ്ടുപേര്‍ മരിച്ചു

building collapse
വെബ് ഡെസ്ക്

Published on Jan 28, 2025, 10:25 AM | 1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് മരണം. ഡല്‍ഹി

ബുരാരിയിലെ ഓസ്‌കര്‍ പബ്ലിക് സ്‌കൂളിന് സമീപമുള്ള കൗശിക് എന്‍ക്ലേവില്‍ ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.


'ഒമ്പതോളം അഗ്‌നിശമന സേന യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിര്‍മാണത്തിലുളള അപാകതയാണ് അപകടത്തിന് കാരണം', ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് അതുല്‍ ഖാര്‍ഗ് പറഞ്ഞു.


അതേസമയം ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി വ്യക്തമാക്കി. വേഗത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ഉറപ്പാക്കാന്‍ പ്രാദേശിക ഭരണകൂടവുമായി സംസാരിച്ചെന്നും അതിഷി എക്‌സില്‍ കുറിച്ചു.











deshabhimani section

Related News

View More
0 comments
Sort by

Home