ഡെബ്രിഗഢ് വന്യജീവി സങ്കേതം കടുവാ സങ്കേതമാകാൻ ഒരുങ്ങുന്നു

ഒഡീഷ : ഡെബ്രിഗഢ് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി ഒഡീഷ സർക്കാർ. ഡെബ്രിഗഢ് വന്യജീവി സങ്കേതത്തില്‍ കടുവകളെ എത്തിച്ചു തുടങ്ങി. ബര്‍ഗഢില്‍ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. വന്യജീവി സങ്കേതത്തെ കടുവാസങ്കേതമാക്കുന്നതിന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ പ്രാഥമിക അനുമതി ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കടുവകള്‍ക്ക് വന്യജീവി സങ്കേതം അനുയോജ്യമായ ആവാസവ്യവസ്ഥയാണോ എന്നീ വിഷയങ്ങള്‍ പഠിക്കാനായി വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടുവകളെ ഡെബ്രിഗഢ് വന്യജീവി സങ്കേതത്തിലെത്തിക്കും. ഭാവിയില്‍ ഒഡിഷയിലെ തന്നെ സത്‌കോസിയാ കടുവ സങ്കേതത്തിലും കടുവകളെ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു









0 comments