പതിമൂന്നുകാരി വളർത്തമ്മയെ കൊലപ്പെടുത്തി

ഭുവനേശ്വർ: പതിമൂന്നുകാരി വളർത്തമ്മയെ ആൺസുഹൃത്തുക്കളുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി. ഏപ്രിൽ 29 നടന്ന കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത് 15 ദിവസങ്ങൾക്കുശേഷമാണ്. ഒഡീഷയിലെ ഗജപതി ജില്ലയിലാണ് സംഭവം. ആൺസുഹൃത്തുക്കളുമായുള്ള ഏട്ടാം ക്ലാസ്സുകാരിയായ മകളുടെ ബന്ധത്തെ ചോദ്യം ചെയ്‌തതാണ് രാജലക്ഷ്‌മി കറി (54) ന്റെ കൊലപാതകത്തിലേക്ക് കലാശിച്ചത്.
ഉറക്കഗുളിക നൽകി മയക്കി കിടത്തിയശേഷം മൂവരും ചേർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. ഹൃദയ സ്‌തംഭനം മൂലമാണ് രാജലക്ഷ്‌മി മരിച്ചതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൃതദേഹം ഭുവനേശ്വരിലെ വീട്ടിൽ സംസ്‌കാരിച്ചു. തുടർന്ന് പരാലഖേമുൻഡിയിലെ വാടകവീട്ടിലേക്ക് പെൺകുട്ടി മടങ്ങിയപ്പോൾ മറന്നുവച്ച ഫോണാണ് മരണം കൊലപാതകമെന്ന് തെളിയാൻ കാരണമായത്. രാജലക്ഷ്‌മിയുടെ സഹോദരൻ പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ കൊലപാതകം ആസൂത്രണം ചെയ്‌ത വിവരങ്ങൾ ലഭിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി.
പെൺകുട്ടിയെയും ആൺസുഹൃത്തുക്കളായ ക്ഷേത്ര പൂജാരി ഗണേഷ് റാത് (21), ദിനേഷ് സഹു(20) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്‌തു. പെൺകുട്ടിയുടെ സഹായത്തോടെ റാത് രാജലക്ഷ്‌മിയുടെ സ്വർണാഭരണങ്ങൾ നേരത്തെ കൈക്കലാക്കിയിരുന്നു.
മാതാപിതാക്കൾ റോഡിൽ ഉപേക്ഷിച്ച മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ രാജലക്ഷ്‌മിയും ഭർത്താവും എടുത്ത് വളർത്തുകയായിരുന്നു.









0 comments