തമിഴ്നാട്ടിൽ പരീക്ഷ എഴുതാൻ പോയ ദളിത് വിദ്യാർഥിയുടെ വിരലുകൾ മുറിച്ചുമാറ്റി

ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ് വൺ പരീക്ഷ എഴുതാൻ പോകുന്നതിനിടെ ദളിത് വിദ്യാർഥിയുടെ വിരലുകൾ അക്രമിസംഘം മുറിച്ചുമാറ്റി. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകും വഴി വിദ്യാർഥി ദേവേന്ദ്രനെ ബസിൽ നിന്നും പിടിച്ചിറക്കി മൂന്നംഗസംഘം ഇടതുകൈയിലെ വിരലുകൾ മുറിച്ചുമാറ്റുകയായിരുന്നു.
അച്ഛൻ തങ്ക ഗണേഷിനെയും സംഘം ആക്രമിച്ചു. ഇദ്ദേഹത്തിന് തലക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. ബസിലെ മറ്റ് യാത്രക്കാർ ഇടപ്പെടതോടെ അക്രമിസംഘം ഓടി രക്ഷപ്പെട്ടു. ദേവേന്ദ്രനെ തിരുനെൽവേലി സർക്കാർ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ വിരലുകൾ കൂട്ടിചേർത്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കബഡി മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പ്രതികാരമാണ് ആക്രമമെന്ന് ദേവേന്ദ്രന്റെ കുടുംബം ആരോപിച്ചു.









0 comments