ഐഐടിയിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്‌തു

ജലന്ധർ: പഞ്ചാബിലെ റോപർ ഐഐടിയിൽ ദളിത് വിദ്യാർഥി ആത്മഹത്യ ചെയ്‌തു. ഹോസ്‌റ്റൽ മുറിയിൽ വിഷം കഴിച്ച നിലയിൽ രണ്ടാഴ്‌ചമുമ്പ് കണ്ടെത്തിയ തെലങ്കാനയിൽനിന്നുള്ള വിദ്യാർഥിയാണ് ചണ്ഡിഗഢിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച മരിച്ചത്.
നാലാം വർഷ മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ് വിദ്യാർഥി എം അരുൺ ആണ് ജീവനൊടുക്കിയത്. അക്കാദമികമായ സമ്മർദങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.







0 comments