print edition മധ്യപ്രദേശിലും യുപിയിലും ദളിത് വേട്ട

Dalit Harassment in uthar pradesh

Dalit Forced to Lick Urine at Lucknow's Sheetalmata Temple

വെബ് ഡെസ്ക്

Published on Oct 23, 2025, 04:37 AM | 1 min read


ന്യ‍ൂഡൽഹി

ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദളിതർക്കുനേരെ വ്യാപക അതിക്രമങ്ങൾ തുടർക്കഥ. യുപിയിലെ കാക്കോരിയിൽ ദളിത്‌ വയോധികനെക്കൊണ്ട്‌ മൂത്രം നക്കിപ്പിച്ചു. ശീതളമാതാ ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്ന അസുഖബാധിതനായ രാംപാൽ റാവത്ത്‌ സമീപത്ത്‌ മൂത്രമൊഴിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. സ്വാമികാന്ത്‌ എന്ന സമീപവാസി ക്ഷേത്രം ശുദ്ധീകരിക്കാനെന്ന പേരിൽ വയോധികനെ ഭീഷണിപ്പെടുത്തി മൂ‍ത്രം നക്കിപ്പിക്കുകയായിരുന്നു.


മധ്യപ്രദേശിലെ ഭിണ്ട്‌ ജില്ലയിൽ 25 വയസുള്ള ദളിത്‌ യുവാവിനെ മൂത്രം കുടിപ്പിച്ചാണ്‌ ആക്രമിച്ചത്‌. ദാതവാലി ഗ്രാമത്തിലെ സോനു ബറു എന്നയാളുടെ ഡ്രൈവറായിരുന്ന യുവാവ്‌ ജാത്യധിക്ഷേപവും പീഡനങ്ങളും കാരണം ജോലിവിട്ടതാണ്‌ ആക്രമണത്തിന്‌ കാരണം. സോനുവും കൂട്ടാളികളും ഗ്വാളിയോറിൽനിന്ന്‌ യുവാവിനെ ബലമായി പിടികൂടി ഭിണ്ടിലെത്തിച്ച്‌ ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയുമായിരുന്നു. സോനു ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home