വോട്ട്‌ മോഷണം: അന്വേഷിക്കാൻ കമീഷന്‌ ബാധ്യത: സിപിഐ എം

Cpim Polit Bureau statement on bombay high court
വെബ് ഡെസ്ക്

Published on Aug 08, 2025, 10:40 PM | 1 min read

ന്യൂഡൽഹി: രാഷ്‌ട്രീയപാർടികളും മറ്റ്‌ കക്ഷികളും വിവിധ വിഷയങ്ങളിൽ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച്‌ ജനവിശ്വാസം വീണ്ടെടുക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

ബിഹാറിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകൾ, പ്രത്യേകിച്ച്‌ ‘എസ്‌ഐആർ’ സംബന്ധിച്ച്‌ ഗുരുതരമായ ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ട്‌. മഹാരാഷ്‌ട്ര, കർണാടക സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ബിജെപി അനുകൂലമായ രീതിയിൽ ജനവിധി അട്ടിമറിക്കാനുള്ള അനധികൃത ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന പരാതികളുമുണ്ട്‌. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ വിശദ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്വവും കടമയും തെരഞ്ഞെടുപ്പ്‌ കമീഷനുണ്ട്‌.

ഭരണകക്ഷിയുടെ ‘ബി ടീം’ പോലെ പ്രവർത്തിക്കാതെ നിഷ്‌പക്ഷമായും സുതാര്യമായും ഭരണഘടനാ ബാധ്യത നിറവേറ്റാൻ കമീഷൻ തയ്യാറാകണമെന്നും പിബി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home