പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെ അഭിനന്ദിച്ച് സിപിഐഎം പിബി

ന്യൂഡൽഹി: അഖിലേന്ത്യാ പണിമുടക്ക് വിജയമാക്കിയ തൊഴിലാളിവർഗത്തിന് അഭിനന്ദനങ്ങൾ അറിയിച്ച് സിപിഐഎം പൊളിറ്റ്‌ബ്യൂറോ. വിവിധയിടങ്ങളിൽ പണിമുടക്കിയ തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തിയതായി റിപ്പോർട്ടുകളുണ്ട്. തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണിമുടക്കിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ഇത്തരം ആക്രമണങ്ങളെയെല്ലാം നേരിട്ടുകൊണ്ടാണ് പണിമുടക്ക് വിജയിപ്പിച്ചത്.
കർഷകരും കർഷകതൊഴിലാളികളും മറ്റ് ബഹുജനവിഭാഗങ്ങളും പണിമുടക്കിനെ പിന്തുണച്ചും ഐക്യദാർഡ്യം അറിയിച്ചും രംഗത്തുവന്നു. തൊഴിലാളികൾക്കൊപ്പം നിലയുറപ്പിച്ച് പണിമുടക്ക് വിജയമാക്കിയ എല്ലാവരെയും സിപിഐഎം അഭിനന്ദിക്കുകയാണ്. തൊഴിൽ ചട്ടങ്ങൾക്കും അതിലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കുമെതിരായി രാജ്യമെങ്ങും ഉയർന്ന ശബ്‌ദം കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. തൊഴിൽ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതികൾ പിൻവലിക്കുകയും തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം– പിബി ആവശ്യപ്പെട്ടു.









0 comments