ബിഹാറിൽ പ്രചരണരംഗത്ത്‌ സജീവമായി സിപിഐ എം

a vijayaraghavan

സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Oct 26, 2025, 10:37 PM | 1 min read

ന്യൂഡൽഹി: ബിഹാറിലെ മാഞ്ചിയിൽ സിപിഐ എം സ്ഥാനാർഥി ഡോ.സത്യേന്ദ്രയാദവിന്റെ തെരഞ്ഞെടുപ്പ്‌ പ്രവർത്തക കാര്യാലയം ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം നിർവഹിച്ചു. ബിഹാറിൽ മഹാസഖ്യത്തിനുണ്ടാകാൻ പോകുന്ന മഹാവിജയം കേന്ദ്രത്തിൽ എൻഡിഎ സർക്കാരിന്റെ അടിത്തറ ഇളക്കുമെന്ന്‌ എ വിജയരാഘവൻ പറഞ്ഞു. കേരളം, അസം, പശ്‌ചിമബംഗാൾ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ അടുത്തുതന്നെ തെരഞ്ഞെടുപ്പ്‌ നടക്കുന്നുണ്ട്‌. ആ സംസ്ഥാനങ്ങളിലെല്ലാം ബിഹാറിലെ ജനവിധിയുടെ വലിയ സ്വാധീനമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.


സിപിഐ എം സ്ഥാനാർഥികൾ മത്സരിക്കുന്ന വിഭൂതിപുർ, ഹയാഘട്ട്‌ മണ്ഡലങ്ങളിലും വലിയ പ്രചരണപരിപാടികൾ നടന്നു. സിപിഐ എം പൊളിറ്റ്‌ബ്യ‍ൂറോ അംഗം അശോക്‌ധാവ്ളെ നൂറുകണക്കിന്‌ പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്‌തു. സ്ഥാനാർഥികളായ അജയ്‌കുമാർ, ശ്യാംഭാരതി, സിപിഐ എം സംസ്ഥാനസെക്രട്ടറി ലലൻ ച‍ൗധ്‌രി,‍ സംസ്ഥാനകമ്മിറ്റി അംഗങ്ങൾ, മഹാസഖ്യം നേതാക്കൾ തുടങ്ങിയവരും സംസാരിച്ചു. നിതീഷ്‌കുമാറിന്റെ ദുർഭരണം അവസാനിപ്പിച്ചാൽ മാത്രമേ ബിഹാറിന്‌ രക്ഷയും ഭാവിയുമുള്ളുവെന്ന്‌ നേതാക്കൾ ചൂണ്ടിക്കാണിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home