ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് തള്ളി കോടതി

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ബിജെപി നൽകിയ അപകീർത്തിക്കേസ് ഡൽഹി കോടതി തള്ളി. റൗസ് അവന്യൂ കോടതിയാണ് കേസ് തള്ളിയത്. ഇ ഡിയുമായി ബന്ധപ്പെട്ട നടത്തിയ പരാമർശത്തിലാണ് ബിജെപി നേതാവ് കേസ് നൽകിയത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം.
ബിജെപിയുമായി ബന്ധമുള്ളവർ തന്നോടും മറ്റ് ആംആദ്മി നേതാക്കളോടും ബിജെപിയിൽ ചേരാൻ ആവശ്യപ്പെടുകയും അല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിഷി ആരോപിച്ചിരുന്നു. തുടർന്നാണ് ആരോപണങ്ങൾ വ്യാജമാണെന്നു പറഞ്ഞ് ബിജെപി നേതാവ് കേസ് നൽകിയത്. എന്നാൽ കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടികാട്ടിയ കോടതി അതിഷിയുടെ പരാമർശം പൊതുവായുള്ളതാണെന്നും ഒരു വ്യക്തിക്കെതിരെ അല്ലെന്നും നിരീക്ഷിച്ചു.









0 comments