ദമ്പതികൾ വയലിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്

ലഖ്നൗ : ഉത്തർപ്രദേശിലെ പുർണിയ ഗ്രാമത്തിലെ ബിജ്‌നൂരിൽ ദമ്പതികളെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലിൽ പണിക്കു പോയ പർവേന്ദ്ര (35), ഭാര്യ ഗീത (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് നൂർപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജയ് ഭഗവാൻ സിങ് അറിയിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും മടങ്ങി വരാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വൈക്കോൽ കൂനയുടെ സമീപം കിടക്കുന്ന നിലയിലായിരുന്നു പർവേന്ദ്ര. ഗീതയുടെ മൃതദേഹം കുറച്ചകലെ കിടക്കുന്ന നിലയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ കുത്തിവയ്‌പ് നടത്തിയ പാടുകളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പോസ്റ്റുമോർട്ടത്തിനു ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുവെന്നും സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു.









0 comments