'ഞങ്ങൾക്ക് ആദ്യം രാജ്യം, പക്ഷേ ചിലർക്ക് ആദ്യം മോദി'; ശശി തരൂരിനെ പരിഹസിച്ച്‌ മല്ലികാർജുൻ ഖാർഗെ

taroor and gharke

photo credit: X

വെബ് ഡെസ്ക്

Published on Jun 25, 2025, 04:01 PM | 1 min read

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂര്‍ എം പിയെ വിമർശിച്ച്‌ കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 'ഞങ്ങൾക്ക് ആദ്യം രാജ്യം, പക്ഷേ ചിലർക്ക് ആദ്യം മോദി' എന്ന്‌ പറഞ്ഞായിരുന്നു ഖാർഗെയുടെ പരിഹാസം. പഹൽഗാം ആക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷമുള്ള തരൂരിന്റെ മോദി പ്രശംസയിൽ കോൺഗ്രസിൽ നിന്ന്‌ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ശശി തരൂരിന്‌ ഇംഗ്ലീഷ്‌ അറിയാവുന്നത്‌ കൊണ്ടാണ്‌ അദ്ദേഹത്തെ കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റിയിൽ എടുത്തതെന്നും ഖാർഗെ പറഞ്ഞു. കോൺഗ്രസിന്‌ 'രാജ്യം ആദ്യം, പാർടി പിന്നീട് എന്നാണ്‌. എന്നാൽ ചില ആളുകൾക്ക്'മോദി ആദ്യം, രാജ്യം പിന്നീട്' എന്ന് തോന്നുന്നതിന്‌ എന്തുചെയ്യാൻ കഴിയുമെന്നും ഖാർഗെ കൂട്ടിച്ചേർത്തു.


ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യയുടെ ഇടപെടലുകളെക്കുറിച്ച് തരൂർ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് ഖാർഗെയുടെ പരാമർശം. ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നായിരുന്നു തരൂരിന്റെ പരാമർശം.


തരൂരിന്റെ പരാമർശം കോൺഗ്രസിൽ അസ്വാരസ്യങ്ങൾക്ക്‌ കാരണമായി. തരൂർ പറയുന്നത്‌ അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമായിരിക്കാം കോൺഗ്രസിന്റേതല്ല എന്ന്‌ എഐസിസി വക്താവ്‌ സുപ്രിയ ശ്രീനേഥ്‌ മാധ്യമങ്ങളോട് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home