കോയമ്പത്തൂർ സ്ഫോടന പരമ്പരക്കേസ്: മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ

പിടിയിലായ ടെയ്ലർ രാജ
ബംഗളൂരു: 1998ലെ കോയമ്പത്തൂർ സ്ഫോടന പരമ്പക്കേസിലെ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. എ രാജ അഥവാ ടെയ്ലർ രാജ എന്നറിയപ്പെടുന്ന പ്രതിയെ സംഭവമുണ്ടായി 26 വർഷത്തിനുശേഷം കർണാടകയിൽനിന്നാണ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ അന്വേഷകസംഘം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
48കാരനായ രാജ സ്ഫോടന പരമ്പരക്കേസിലെ മുഖ്യപ്രതികളായ നാലുപേരിൽ ഒരാളാണ്. ഒളിവിൽ കഴിയുകയായിരുന്ന രാജയെ രഹസ്യസന്ദേശത്തെ തുടർന്ന് വ്യാഴാഴ്ച ഒളിത്താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. നിരോധിത സംഘടനയായ അൽ- ഉമ്മയുടെ സജീവ കേഡറായിരുന്നു ഇയാൾ. തയ്യൽക്കട നടത്തുകയായിരുന്ന രാജ സ്ഫോടനത്തിനുള്ള ബോംബുകളും മറ്റും വാടകക്കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വിവിധ സ്റ്റേഷനുകളിലായി കൊലപാതക കേസുകളും ഇയാളുടെ പേരിലുണ്ട്. സ്ഫോടന പരമ്പരക്കേസിൽ മറ്റൊരു മുഖ്യപ്രതിയായ മുജീബുർ റഹ്മാൻ ഇപ്പോഴും ഒളിവിലാണ്.
1998 ഫെബ്രുവരി 14 മുതൽ 17 വരെയുണ്ടായ 19 സ്‌ഫോടനങ്ങളിൽ 58 പേർ മരിക്കുകയും ഇരുനൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.









0 comments